2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരം ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി 9ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. എന്നാൽ സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച എറണാകുളത്തെ തിയേറ്ററിൽ ഉയർന്ന ആസിഫ് അലിയുടെ 30 അടി ഉയരത്തിലുള്ള ഗംഭീര കട്ട് ഔട്ടാണ്.
ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, 'ലെവൽ ക്രോസ്', ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാർക്കായിരിക്കും 'രേഖാചിത്രം' എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Post a Comment